മാരാരിക്കുളം(ആലപ്പുഴ): സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി.യോഗം വളവനാട് ശാഖാ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.എന്‍.ഡി.പി.യുടെ വേദികളില്‍ വന്ന് എസ്.എന്‍.ഡിപി.യെ എതിര്‍ക്കുന്ന കുലംകുത്തികള്‍സമുദായത്തിലുണ്ട്. ഇതാണ് ശിവഗിരിയിലും നടന്നത്. ഇവര്‍ സമുദായത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല.
മദ്യവില്പന അംഗീകരിക്കുന്നതും ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതും സര്‍ക്കാറാണ്. പാവപ്പെട്ട ചെത്തുതൊഴിലാളികളുടെ ക്ഷേമനിധിയില്‍നിന്നുള്ള വരുമാനംവരെ സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുന്നുണ്ട്. കള്ളിന്റെ ദോഷം എസ്.എന്‍.ഡി.പി.ക്കാരുടെ തലയില്‍വച്ച് അടച്ചാക്ഷേപിക്കുന്നത് ന്യായമല്ല. മദ്യവര്‍ജനം എസ്.എന്‍.ഡി.പി.യുടെ കുടുംബ യൂണിറ്റുകള്‍ വഴി പ്രചരിപ്പിക്കുന്നുണ്ട്- വെള്ളാപ്പള്ളി പറഞ്ഞു.
രാഷ്ട്രീയക്കാര്‍ വോട്ടുപെട്ടി മാറ്റി ജാതിപ്പെട്ടി വച്ചതിനാല്‍ ജാതി പറയേണ്ടിവരും.
PS: കള്ള് വാറ്റും, കുടിക്കും, കൊടുക്കും. കള്ള് മദ്യമല്ല, അതാണ് കാരണം.
"എസ്.എന്‍.ഡി.പി.യുടെ വേദികളില്‍ വന്ന് എസ്.എന്‍.ഡിപി.യെ എതിര്‍ക്കുന്ന കുലംകുത്തികള്‍സമുദായത്തിലുണ്ട്. ഇതാണ് ശിവഗിരിയിലും നടന്നത്"- 90 കാരനായ മുന്‍ മുഖ്യാനാണ് ഈ കുലംകുത്തിയെന്ന് പത്രം വായിക്കുന്നവര്‍ മാത്രം അറിഞ്ഞാല്‍ മതി. 'കുലംകുത്തി' യുടെ കാപ്പി റൈറ്റ് സ്വന്തമാക്കല്ലേ നടേശ ഗുരുക്കളെ, അതിനു അവകാശി വേറെയുണ്ട്.
-JW