കണ്ണൂര്‍: സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിന് സമീപം തോക്കുമായി പിടികൂടിയത് 75 വയസ്സ് പ്രായമുള്ള ആളെ? ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തോക്കിന് പുറമേ വെട്ടുകത്തിയും ഇയാളുതെ പക്കല്‍ നിന്നും കണ്ടെടുത്തു. കോഴിക്കോട്ടെ പരിപാടി കഴിഞ്ഞ് പിണറായി വീട്ടില്‍ എത്താനിരിക്കെയാണ് ഇയാളെ ആയുധങ്ങളുമായി പിടികൂടിയത്.
നാദാപുരം വളയം പിലാവുള്ള വീട്ടില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരാണ് തോക്കും വെട്ടുകത്തിയുമായി രാത്രി പിണറായി വിജയന്റെ വീടിനു മുന്നില്‍ എത്തിയത്. രാത്രി എട്ടുമണിയോടെയാണ് സംശയകരമായ നിലയില്‍ ഇയാളെ ആളുകള്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പരിശോധിച്ചു. അപ്പോഴാണ് കൈയ്യിലെ സഞ്ചിയില്‍ നിന്നും കൊടുവാള്‍ കണ്ടെത്തിയത്. പരസ്പര ബന്ധമില്ലാത്ത രീതിയിലായിരുന്നു ഇയാള്‍ സംസാരിച്ചിരുന്നത്.
പി എസ് : ബാഗില്‍ ഉണ്ടയുമായാണല്ലോ പുള്ളിക്കാരന്റെ നടപ്പ് . ഒരു തോക്കുകൂടി ഇരിക്കട്ടെന്നു കരുതി.
JW