കോഴിക്കോട്: എന്‍എസ്‌എസ്സിനോട് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കാണിച്ചത് നെറികേടാണെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരേ സമയം കെപിസിസി പ്രസിഡന്റ് സ്ഥാനവും മന്ത്രിക്കസേരയും വേണമെന്ന രമേശ് ചെന്നിത്തലയുടെ നിലപാട് ഇരട്ടത്താപ്പാണ്. എന്‍എസ്‌എസ്സിന്റെ മാനസപുത്രനായി നടക്കുകയും ഒരു വിവാദമുണ്ടായപ്പോള്‍ തള്ളിപ്പറയുകയും ചെയ്ത ചെന്നിത്തലയുടെ നടപടി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് പദത്തിലിരിക്കെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനു ശേഷം മന്ത്രിയാവാനില്ലെന്നു പറഞ്ഞാല്‍ അതില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
PS : നെറികെട്ട വെള്ളാപ്പള്ളിയും നെറികെട്ട സുകുമാരന്‍ നായരും- നായരീഴവ ഐക്യം സിന്ദാബാദ്
JW