Saturday, April 30, 2011

കീറ്റ്‌ ഇനി വില്യമിന്‌ സ്വന്തം













Posted On: Fri, 29 Apr 2011

ലണ്ടന്‍: വില്യംരാജകുമാരനും കീറ്റ്‌ മിഡില്‍ടണും വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലെ പ്രൗഢഗംഭീരമായ ചടങ്ങില്‍ വെച്ച്‌ വിവാഹിതരായി. വിവാഹ ചടങ്ങുകള്‍ ലോകമെമ്പാടുമുള്ള കോടിക്കണക്കിന്‌ ആരാധകര്‍ ടിവിയിലൂടെ വീക്ഷിച്ചു. 1900 അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങുകള്‍. വിവാഹശേഷം വില്യം രാജകുമാരന്‌ ഡ്യൂക്‌ ഓഫ്‌ കേംബ്രിജ്‌ എന്ന പദവിയും മിഡില്‍ടണിന്‌ ഡച്ചസ്‌ ഓഫ്‌ കേംബ്രിജ്‌ എന്ന പദവിയും നല്‍കി. കാന്റര്‍ബറി ആര്‍ച്ച്‌ ബിഷപ്പ്‌ റോവന്‍ വില്യംസിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. അദ്ദേഹം ഇവരെ ദമ്പതികളായി പ്രഖ്യാപിച്ചു.

A real royal wedding waste.
-JW

Friday, April 22, 2011

യുവത്വം നിലനിര്‍ത്തുക; ഏതു പ്രായത്തിലും










പ്രായമായെന്നത് മാനസികമായ ഒരവസ്ഥയാണെന്ന് ശാസ്ത്രലോകം അംഗീകരിച്ചിട്ടുണ്ട്. വാര്‍ധക്യത്തില്‍ ജീവിക്കുന്ന 25 വയസ്സുകാരനെയും യുവാവായി കഴിയുന്ന 75 കാരനെയും സമൂഹത്തില്‍ കണ്ടെത്താം. 80 വയസ്സ് പിന്നിട്ടശേഷവും പുത്തന്‍ ബിസിനസുകളും പദ്ധതികളും ആവിഷ്‌കരിച്ച് വിജയിക്കുന്ന എത്രയോ വ്യവസായികള്‍ നമുക്ക് ചുറ്റുമുണ്ട്. 90ലും മന്ത്രിക്കസേര സ്വപ്നം കാണുകയും അതിനായി യത്‌നിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരെയും നമുക്ക് പരിചയമുണ്ടാകും. ഇവരെല്ലാം കലണ്ടര്‍ കണക്കിലുള്ള പ്രായത്തെ മനസ്സിന്റെ ചെറുപ്പം കൊണ്ട് അതിജീവിച്ചവരാണ്.

ഇവര്‍ എങ്ങനെയാണ് ചെറുപ്പം നിലനിര്‍ത്തുക? ഇത്തരക്കാരുടെ ജീവിതത്തെ പൊതുവെ വിലയിരുത്തുമ്പോള്‍ ചില കാര്യങ്ങള്‍ വെളിപ്പെടും.

ഇവര്‍ക്കെല്ലാം ജീവിതത്തില്‍ ലക്ഷ്യങ്ങളുണ്ട്. ഓരോ ലക്ഷ്യവും സാക്ഷാത്കരിക്കുമ്പോള്‍ അടുത്ത ലക്ഷ്യങ്ങളിലേക്ക് അവര്‍ ചുവടുവയ്ക്കും. പുതിയ കാര്യങ്ങള്‍ നിരീക്ഷിക്കാനും പഠിക്കാനുമുള്ള ഉത്സാഹം ഇവര്‍ക്കുണ്ട്. മറ്റൊന്ന് ഇവര്‍ക്ക് ഒരു ജീവിതക്രമം ഉണ്ടാകും എന്നതാണ്. കൃത്യമായ വ്യായാമം, ചിട്ടയായ ഭക്ഷണം എന്നിവ ഇതിന്റെ ഭാഗമാണ്. ഇവരിലേറെപ്പേരും ദൈവവിശ്വാസികളായിരിക്കും എന്നതും ശ്രദ്ധേയമാണ്.

കലണ്ടറിലെ പ്രായം ഒരിക്കലും ഇവരെ അലോസരപ്പെടുത്താറില്ല. ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ഊര്‍ജസ്വലത ഇവരുടെ ഓരോ നീക്കത്തിലും പ്രകടമാണ്. 90ലും ഇവര്‍ സ്വപ്നങ്ങള്‍ കാണുന്നു. രോഗത്തെക്കുറിച്ചോ മരണത്തെക്കുറിച്ചോ അവര്‍ ഒരിക്കലും ആധിപിടിക്കില്ല.

യുവത്വമെന്നാല്‍ കര്‍മോത്സുകതയാണ്; വാര്‍ധക്യമെന്നാല്‍ നിഷ്‌ക്രിയതയും. പ്രായം കൂടുന്തോറും അനുഭവസമ്പത്തേറും. ഇതിനെ സ്വന്തം ജീവിതത്തിനും സമൂഹത്തിനും മുതല്‍ക്കൂട്ടാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്.


സമൂഹത്തില്‍ നിന്ന് ഒത്തിരി പിന്തുണയും പ്രോത്സാഹനവും നമ്മുടെ ജീവിതത്തില്‍ ലഭിച്ചിട്ടുണ്ട്. സമൂഹത്തിന് നാം എന്തു നല്‍കി എന്ന ചോദ്യം പ്രസക്തമാണ്. സര്‍വീസില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് മുന്നില്‍ യഥാര്‍ത്ഥ 'സര്‍വീസി'നുള്ള വലിയ ലോകം തുറന്നുകിടപ്പുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് സഹായകമാകുന്നതിനൊപ്പം നമ്മുടെ ശാരീരിക-മാനസിക ആരോഗ്യത്തിന് ഏറെ പിന്തുണ നല്‍കുമെന്ന കാര്യം വിസ്മരിക്കരുത്.

നല്ല സൗഹൃദങ്ങളും യുവത്വത്തിന്റെ ലക്ഷണമാണ്. സൗഹൃദക്കൂട്ടായ്മകള്‍ നമ്മുടെ ഉന്മേഷം വര്‍ധിപ്പിക്കും. ഉല്ലാസയാത്രകള്‍, ഗ്രൂപ്പായുള്ള സേവനസംരംഭങ്ങള്‍ എന്നിവയ്‌ക്കെല്ലാം ധാരാളം അവസരങ്ങളുണ്ട്. സ്വാര്‍ത്ഥലാഭങ്ങളില്ലാതെ പൊതുരംഗത്തും ആത്മീയരംഗത്തുമൊക്കെ പ്രവര്‍ത്തിക്കാന്‍ മറ്റാരെയുംകാള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് കഴിയും.

ഉത്സാഹവും ഊര്‍ജസ്വലതയും നിറഞ്ഞ ജീവിതചര്യകള്‍കൊണ്ട് വാര്‍ധക്യത്തിനു മുന്നില്‍ നാം ഒരു ചിറ കെട്ടുകയാണ്. യുവത്വം എന്നും നിലനിര്‍ത്താന്‍ അതുവഴി സാധിക്കും. പ്രായത്തെ പഴിക്കുന്നവര്‍ ഒരുകാര്യം ഓര്‍മിക്കുക: 90-ാം വയസ്സിലാണ് മൈക്കലാഞ്ചലോ തന്റെ മികച്ച കലാരൂപങ്ങള്‍ സൃഷ്ടിച്ചത്

Sunday, April 10, 2011

Amul baby and the Old on the Crutch

Rahul Gandhi, at an election convention, pointed out that if the Left came back to power, then at the end of its five-year term the state would have a 93-year-old chief minister as Achuthanandan is 87 years old. Achuthanandan hit out at Rahul Gandhi's comment on his age by calling him an "Amul baby". The Amul baby and the Old on the crutch (human) make much ado signifying nothing. They have nothing to share something constructive.

JW